മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹൃദയപൂർവം. മാളവിക മോഹനനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. സിനിമയുടെ ചിത്രീകരണത്തിനിടെ മോഹൻലാലിനൊപ്പം പകർത്തിയ ചില ചിത്രങ്ങൾ മാളവിക സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് വന്ന ഒരു കമന്റിനോട് രൂക്ഷമായ ഭാഷയിൽ മറുപടി പറഞ്ഞിരിക്കുകയാണ് മാളവിക.

’65കാരന്റെ കാമുകിയായി 30 വയസുകാരി. പ്രായത്തിന് ചേരാത്ത വേഷങ്ങൾ ചെയ്യാൻ ഈ മുതിർന്ന നടന്മാർക്ക് എന്താണിത്ര ആഗ്രഹം എന്നായിരുന്നു മാളവിക പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്കുവന്ന ഒരു കമൻറ്. ഇത് ശ്രദ്ധയിൽപ്പെട്ട മാളവിക ചുട്ടമറുപടിയുമായി രംഗത്തെത്തി. മോഹൻലാൽ തന്റെ കാമുകനായാണ് എത്തുന്നതെന്ന് താങ്കളോട് ആരുപറഞ്ഞെന്ന് അവർ ചോദിച്ചു. നിങ്ങളുടെ അടിസ്ഥാനരഹിതമായ അനുമാനങ്ങൾ കൊണ്ട് ആളുകളേയും സിനിമകളേയും വിലയിരുത്തുന്നത് നിർത്തൂ എന്നും മാളവിക തിരിച്ചടിച്ചു.

























