മമിത ബൈജു ധനുഷിന്റെ നായികയാകാൻ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്

മലയാളത്തിന്റെ സൂപ്പര്‍താരം മമിത ബൈജു ധനുഷിന്റെ നായികയാകാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. വേല്‍ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഐസിരി കെ. ഗണേഷ് നിര്‍മിച്ച് വിഘ്‌നേഷ് രാജ സംവിധാനംചെയ്യുന്ന ചിത്രത്തില്‍ മമിത നായികയാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.

രാഷ്ട്രീയത്തിലിറങ്ങിയ തമിഴ് സൂപ്പര്‍താരം വിജയ്‌യുടെ ജനനായകനില്‍ മമിത പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇതിന് പുറമേ ജി.വി. പ്രകാശ് കുമാറിന്റെ റിബല്‍ എന്ന ചിത്രത്തില്‍ മമിത നായികയായി എത്തിയിരുന്നു. വിഷ്ണു വിശാലിനെ നായകനാക്കി രാം കുമാര്‍ സംവിധാനം ചെയ്യുന്ന ഇരുണ്ടുവാനം എന്ന ചിത്രത്തിന്‌റെ പോസ്റ്റര്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. മൈത്രി മൂവിമേക്കേഴ്‌സ് നിര്‍മിക്കുന്ന പ്രദീപ് രംഗനാഥന്‍ ചിത്രത്തിലും മമിത പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്.