ചലച്ചിത്ര താരം മമ്മൂട്ടിക്ക് ഇന്ന് 74-ാം പിറന്നാൾ. പ്രായം വെറുമൊരു അക്കം മാത്രമാണെന്ന് തെളിയിച്ചുകൊണ്ട് പഴയതിലും കരുത്തോടെ അദ്ദേഹം സിനിമ ലോകത്തേക്ക് വീണ്ടും മടങ്ങി എത്തിയിരിക്കുകയാണ്. തന്റെ സോഷ്യൽ മീഡിയയിൽ വളരെ നാളുകൾക്ക് ശേഷം അദ്ദേഹം തന്റെ ചിത്രം പങ്കുവച്ചു.


“Love and Thanks to All and The Almighty” എന്ന ഈ പോസ്റ്റിലൂടെ അദ്ദേഹം ദൈവത്തിനും തന്നെ സ്നേഹിക്കുന്ന എല്ലാവർക്കും നന്ദി അറിയിച്ചു. വർഷങ്ങളായി തനിക്ക് സ്നേഹവും പിന്തുണയും നൽകിയ ഓരോ വ്യക്തിയോടുമുള്ള നന്ദിയും ആദരവും ഈ വാക്കുകളിലുണ്ട്. ആരോഗ്യപരമായ കാരണങ്ങളാൽ ഒരു ചെറിയ ഇടവേളയെടുത്തതിന് ശേഷമുള്ള മമ്മൂട്ടിയുടെ ഈ തിരിച്ചുവരവ് ആരാധകർ വലിയ ആവേശത്തോടെയാണ് വരവേറ്റത്.

























