ആലപ്പുഴ: ഭാര്യയ്ക്ക് സന്ദേശമയച്ചതിന് യുവാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് ഭര്‍ത്താവ്. കൊമ്മാടി മംഗലം റോഡിന് സമീപം ഇന്നലെ ഉച്ചയോടെയാണ് സംഭവം. ചക്കുപറമ്പ് സ്വദേശി ഷിബിൻ രാജിനെയാണ് (28) അയൽവാസി ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തിയത്. ആക്രമണത്തിൽ തലയോട്ടിക്ക് ഗുരുതരമായി പരിക്കേറ്റ ഷിബിൻ രാജിന്റെ നില അതീവ സങ്കീർണ്ണമായി തുടരുകയാണ്.

സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതി ചക്കുപറമ്പ് സ്വദേശി ജിബിൻ ജോൺസണായി ആലപ്പുഴ നോർത്ത് പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച പ്രതിയുടെ ഭാര്യയുടെ മൊബൈൽ ഫോണിലേക്ക് ഷിബിൻ രാജ് അയച്ച സന്ദേശമാണ് പ്രകോപനത്തിന് കാരണമായത്. സന്ദേശത്തെച്ചൊല്ലി ഇരുവർക്കുമിടയിൽ തർക്കം നിലനിന്നിരുന്നു. തുടർന്ന് ഇന്നലെ ഉച്ചയോടെ ജിബിൻ ജോൺസൺ ഷിബിനെ ചുറ്റിക ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ ഷിബിൻ രാജിന്റെ ഭാര്യ തന്നെയാണ് ആലപ്പുഴ നോർത്ത് പോലീസിൽ പരാതി നൽകിയത്.

























