അടൂരിൽ അമ്മയെ കൊന്നയാള്‍ പരോളിലിറങ്ങി സഹോദരനെ ഉലക്കയ്ക്ക് അടിച്ചുകൊന്നു

പത്തനംതിട്ട: അമ്മയെ കൊലപ്പെടുത്തിയ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന പ്രതി, പരോളിലിറങ്ങി സഹോദരനെ ഉലക്കയ്ക്ക് അടിച്ചുകൊന്നു. അടൂർ പന്നിവിഴ കോട്ടപ്പുറം മറ്റത്തിൽ പുത്തൻവീട്ടിൽ സതീഷ് കുമാറിനെ (61)യാണ് മൂത്ത സഹോദരൻ മോഹനൻ ഉണ്ണിത്താൻ (68) കൊലപ്പെടുത്തിയത്. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെ കുടുംബവീട്ടിലായിരുന്നു സംഭവം.

മാതാവിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട് 17 വർഷമായി തിരുവനന്തപുരത്തെ തുറന്ന ജയിലിൽ കഴിയുകയായിരുന്നു മോഹനൻ ഉണ്ണിത്താൻ. ജൂൺ 13-നാണ് മോഹനൻ ഉണ്ണിത്താൻ പരോളിൽ ഇറങ്ങിയത്.