ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു

കവിയും ഗാനരചയിതാവുമായ മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു. ന്യുമോണിയ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. എട്ട് ദിവസമായി ചികിത്സയിരിക്കെ ഇന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

200 മലയാള ചലച്ചിത്രങ്ങളിലായി 700ലേറെ ഗാനങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇളംമഞ്ഞിൻ കുളിരുമായൊരു കുയിൽ, ലക്ഷാർച്ചന കണ്ട് മടങ്ങുമ്പോൾ തുടങ്ങിയ നിത്യഹരിത ഗാനങ്ങൾ മുതൽ ബാഹുബലി 2ലെ മുകിൽ വർണ മുകുന്ദാ വരെയുള്ള ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ചത് മങ്കൊമ്പ് ഗോപാലകൃഷ്ണനാണ്. വിമോചനസമരം എന്ന ചിത്രത്തിലൂടയൊണ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ ഗാനരചനാരംഗത്തേക്ക് പ്രവേശിക്കുന്നത്.