കൊച്ചി:മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നാളെ നടത്താനിരുന്ന വെടിക്കെട്ടിന് അനുമതിയില്ല. ഹൈക്കോടതി സിംഗിൾ ബെഞ്ചും അനുമതി നിഷേധിച്ചു.ക്ഷേത്രഭാരവാഹികൾ ഉച്ചയ്ക്ക് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകും. ജില്ലാ കളക്ടറും ഇന്നലെ അനുമതി നിഷേധിച്ച് ഉത്തരവിറക്കിയിരുന്നു.

തൃപ്പൂണിത്തുറയില്‍ വെടിക്കെട്ട് അപകടത്തില്‍ രണ്ടുപേര്‍ മരിച്ച സാഹചര്യം കണക്കിലെടുത്താണ് മരടിലെ വെടിക്കെട്ടിന് ജില്ലാ കലക്ടര്‍ നേരത്തെ അനുമതി നിഷേധിച്ചത്. മരടിലെ സ്ഥലപരിമിതി അടക്കം പരിഗണിച്ച് പൊലീസ്, റവന്യൂ, അഗ്‌നിരക്ഷാസേന എന്നിവ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.


അപകടങ്ങളുടെ സാഹചര്യം കണക്കിലെടുത്തും വെടിക്കെട്ട് അനുമതിക്കായുള്ള അപേക്ഷ നിരസിക്കാവുന്നതാണെന്ന കണയന്നൂർ തഹസിൽദാർ, ജില്ലാ ഫയർ ഓഫീസർ, കൊച്ചി സിറ്റി പോലീസ് കമ്മിഷണർ എന്നിവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കളക്ടർ അനുമതി നിരസിച്ചത്.























