ഉണ്ണി മുകുന്ദൻ നായകനായെത്തിയ ‘മാർക്കോ’ സിനിമയ്ക്ക് വിലക്കിട്ട് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ(സിബിഎഫ്സി). ടെലിവിഷൻ ചാനലുകളിൽ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിച്ചു. ലോവർ കാറ്റഗറി മാറ്റത്തിനുള്ള അപേക്ഷ സിബിഎഫ്‍സി നിരസിച്ചു. റീജിയണൽ എക്സാമിനേഷൻ കമ്മിറ്റിയുടെ ശുപാർശ സെൻട്രൽ ബോർഡ് അംഗീകരിക്കുകയായിരുന്നു. യു അല്ലെങ്കിൽ യു/ എ കാറ്റഗറിയിലേക്ക് മാറ്റാൻ പറ്റാത്ത തരത്തിൽ വയലൻസ് സിനിമയിൽ ഉണ്ടെന്നായിരുന്നു വിലയിരുത്തൽ.

കൂടുതൽ സീനുകൾ വെട്ടിമാറ്റി വേണമെങ്കിൽ നിർമാതാക്കൾക്ക് വീണ്ടും അപേക്ഷിക്കാം. ചിത്രത്തിന്റെ ഒടിടി പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ടും കേന്ദ്ര സർക്കാരിന് കത്തയച്ചിട്ടുണ്ട്. ‘എ’ സർട്ടിഫിക്കറ്റ് ആയതുകൊണ്ടാണ് നടപടിയെന്ന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻറെ കേരള റീജിയൻ മേധാവി നദീം തുഫേൽ മാധ്യമങ്ങളോട് പറഞ്ഞു.

























