സിഎംആർഎൽ – എക്‌സാലോജിക് മാസപ്പടി ഇടപാടിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് നിർണായക പങ്കെന്ന് എസ്എഫ്‌ഐഒ അന്വേഷണ റിപ്പോർട്ട്. ഐടി കൺസൾട്ടൻസി സേവനങ്ങളുടെ മറവിൽ വീണ സിഎംആർഎല്ലിൽ നിന്ന് 2.78 കോടി സ്വീകരിച്ചുവെന്നും റിപ്പോർട്ട്. എസ്എഫ്‌ഐഒ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. വീണ വിജയൻ സിഎംആർഎല്ലിന് സേവനങ്ങൾ നൽകിയതിന്റെ തെളിവുകളൊന്നുമില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഐടി കൺസൾട്ടൻസി സേവനങ്ങളുടെ മറവിൽ വീണ സിഎംആർഎലിൽ നിന്ന് 2.78 കോടി സ്വീകരിച്ചു.

സേവന – വേതന വ്യവസ്ഥ സംബന്ധിച്ച് വീണയും കർത്തയും തമ്മിലുള്ള ഇമെയിലുകൾ തട്ടിപ്പിനുള്ള മറ മാത്രമെന്നും പറയുന്നുണ്ട്. എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡുമായുള്ള എക്‌സലോജിക്കിന്റെ കടങ്ങൾ തീർക്കുന്നതിനായി സിഎംആർഎൽ എക്‌സലോജിക്കിന് നൽകിയ ഫണ്ടുകൾ വഴിതിരിച്ചുവിട്ടു. EICPL-ൽ നിന്ന് 50 ലക്ഷം ബാധ്യത സിഎംആർഎല്ലിലേക്ക് മാറ്റിയത് പൊതുസ്ഥാപനത്തിന് സാമ്പത്തിക നഷ്ടമുണ്ടാക്കി. വീണയോ എക്‌സലോജിക്കോ CMRL-ന് നിയമാനുസൃതമായ സേവനങ്ങളൊന്നും നൽകിയിട്ടില്ലെന്ന് അന്വേഷണങ്ങൾ വ്യക്തമാക്കുന്നു


ഗൂഢാലോചന, തട്ടിപ്പ് മാർഗ്ഗത്തിലൂടെ പണം സമ്പാദിക്കൽ, ബോധപൂർവമായ സാമ്പത്തിക തിരിമറി എന്നിവ വീണാ വിജയനെതിരെ കണ്ടെത്തിയതായി എസ്എഫ്‌ഐഒയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.























