മുണ്ടക്കയം: തൊഴിലുറപ്പ് ജോലിക്കിടെ ഇടിമിന്നലേറ്റ് 11 സ്ത്രീകൾക്കു പരുക്കേറ്റതു നാടിന് നടുക്കമായി. പഞ്ചായത്ത് അഞ്ചാം വാർഡ് കീച്ചൻപാറയിൽ ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. മഴ പെയ്തതിനെതുടർന്ന് തൊഴിലാളികൾ സമീപത്തുള്ള ഷെഡിൽ കേറി നിൽക്കുമ്പോഴായിരുന്നു അപകടമുണ്ടായത്.

ആളുകൾ കൂടി നിൽക്കുന്ന സമയത്ത് ഇടിമിന്നൽ ഉണ്ടാകുകയും തൊട്ടു പിന്നാലെ ഷെഡിന്റെ മുൻപിലേക്ക് വലിയ തീ ഗോളം വീണു. രണ്ട് പേർക്ക് ബോധം നഷ്ടപ്പെട്ട നിലയിലായിരുന്നു. പലരുടെയും ശരീരത്തിൽ പൊള്ളലേറ്റിട്ടുണ്ട്. മിന്നലിന്റെ ആഘാതത്തിൽ ഹൃദയ സംബന്ധമായി രണ്ട് ആളുകൾക്ക് കുഴപ്പമുണ്ടായി .ഇവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. 32 ആളുകളാണ് ഉണ്ടായിരുന്നത്.

























