ന്യൂഡൽഹി: കൊല്ലം ജില്ലയെക്കുറിച്ചുള്ള ട്രോളുകളോട് പ്രതികരിച്ച് മന്ത്രി ബിന്ദു കൃഷ്ണ. കേരളത്തിലല്ല ലോകത്തിൽനിന്ന് ആരുവന്നാലും കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്നതാണ് യാഥാർത്ഥ്യമെന്ന് മന്ത്രി പറഞ്ഞു. ഡൽഹിയിൽ മാധ്യമങ്ങളെ കാണുമ്പോഴാണ് സ്വന്തം ജില്ലയെ കുറിച്ച് മന്ത്രി വാചാലയായത്.

പപ്പടത്തിന്റെയും മറ്റും പേരിൽ കൊല്ലത്തുണ്ടായ സംഭവങ്ങൾ ഒറ്റപ്പെട്ടതാണ്. ‘ഇതൊക്കെ എവിടെയെങ്കിലും നടക്കുന്നുണ്ട് കൊല്ലത്തിന്റെ പേരിൽ വരുമ്പോൾ മാത്രമാണ് ചർച്ചയാവുന്നത്’. ‘ഞങ്ങൾ കൊല്ലംകാര് പാവങ്ങളാണ് കേട്ടോ’ എന്ന് പറഞ്ഞാണ് മന്ത്രി മറുപടി അവസാനിപ്പിച്ചത്.

























