പ്രൈവറ്റ് ജെറ്റിൽ ആകാശയാത്ര നടത്തുന്ന വീഡിയോ പങ്കുവെച്ച് മലയാളികളുടെ നടൻ മോഹൻലാൽ. സമുദ്രത്തിന് മുകളിലൂടെയുള്ള യാത്രയുടെ ദൃശ്യമാണ് മോഹൻലാൽ പങ്കുവെച്ചത്. ‘എന്റെ സുഹൃത്ത് പൈലറ്റ് ആവുമ്പോൾ, സാഹസികതയ്ക്ക് പുതിയ അർഥം കൈവരുന്നു’, എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്.

ആരാണ് ജെ.ടി. എന്ന ചോദ്യവുമായി ആരാധകർ കമന്റ് ബോക്‌സിലെത്തി. ചോയ്‌സ് ഗ്രൂപ്പ് എംഡിയും ഷെഫുമായ ജോസ് തോമസാണ് മോഹൻലാലിന്റെ സുഹൃത്ത് ജെ.ടി. എന്ന് ആരാധകർ തന്നെ ചൂണ്ടിക്കാണിക്കുന്നുണ്ട്. തങ്ങളുടെ പ്രിയ താരത്തെ സൂക്ഷിച്ചുകൊണ്ടുപോകണേ എന്ന അഭ്യർഥനയും ആരാധകർ കമന്റിൽ പങ്കുവെക്കുന്നുണ്ട്.


സത്യൻ അന്തിക്കാട് സംവിധാനംചെയ്ത മോഹൻലാൽ ചിത്രം ‘ഹൃദയപൂർവ്വം’ തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രം പ്രദർശനത്തെത്തിയപ്പോൾ മോഹൻലാൽ വിദേശത്തായിരുന്നു. കഴിഞ്ഞദിവസം യുഎസിൽനിന്ന്, ചിത്രം വിജയപ്പിച്ചതിൽ ആരാധകർക്ക് നന്ദി പറഞ്ഞ് മോഹൻലാൽ വീഡോയിൽ പങ്കുവെച്ചിരുന്നു.























