ബിഗ് ബോസ് മലയാളം ഏഴാം സീസൺ മത്സരമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. 19 മത്സരാർത്ഥികളുമായി തുടങ്ങിയ ഏഴാം സീസണിൽ രണ്ടു പേരാണ് ഇതുവരെ എവിക്ട് ആയിരിക്കുന്നത്. ഇപ്പോഴിതാ എവിക്ഷൻ പ്രക്രിയയുമായി ബന്ധപ്പെട്ട് മോഹൻലാൽ മത്സാരര്ത്ഥിയുെ നടിയുമായ അനുമോളുടെ ഒരു നിലപാടിനെ ചോദ്യം ചെയ്തിരുന്നു. ജിസേലിന്റെയും അനുമോളുടെയും വഴക്കിനെ പ്രതിപാദിച്ചുകൊണ്ടാണ് മോഹൻലാൽ തടുങ്ങിയത്.

കഴിവില്ലാത്തത്, മൂർച്ചയില്ലാത്തത് എന്നീ വാക്കുകൾ ബിഗ് ബോസ് വീട്ടിലെ ആണുങ്ങളെ കുറിച്ച് അനുമോൾ പറഞ്ഞോ എന്നാണ് മോഹൻലാൽ ചോദിച്ചത്. അതിനുത്തരമായി ‘മൊണ്ണ’ എന്ന വാക്കാണ് താൻ ഉപയോഗിച്ചതെന്ന് അനുമോൾ മറുപടി നൽകുകയുണ്ടായി. ‘ബിഗ് ബോസിലെ ആൺകുട്ടികൾ എല്ലാം നാണമില്ലാത്തവരും ജിസേലിന്റെ ബോയ്ഫ്രണ്ട്സ് ആണെന്ന്’ പറഞ്ഞോ എന്നും മോഹൻലാൽ അനുമോളോട് ചോദിക്കുന്നുണ്ട്. ഇതെല്ലാം താൻ പറഞ്ഞു എന്ന് അനുമോൾ തന്നെ സമ്മതിക്കുന്നുമുണ്ട്.


ഉടനെ തന്നെ ബിഗ് ബോസ് അന്നത്തെ ദിവസത്തെ വീഡിയോ പ്ലേ ചെയ്യുന്നുണ്ട്. അനുമോളുടെ അന്നത്തെ വാക്കുകൾ ഇങ്ങനെയായിരുന്നു: “പെണ്ണിനെ കണ്ടാൽ ഇങ്ങനെയും വീഴുന്ന ആണുങ്ങളുണ്ടെന്നാണ് ഞാൻ ആലോചിക്കുന്നത്. പെണ്ണിനെ കണ്ടാൽ വീഴുന്ന കൊറേ മൊണ്ണകൾ. ആ അഭി ഒഴിച്ച് ഇരിക്കുന്ന എല്ലാം എണ്ണവും.” ഇതിന് പിന്നാലെ അഭിലാഷിനെ തമാശ രൂപേണ മോഹൻലാൽ അഭിനന്ദിക്കുന്നുണ്ട്. ‘മൊണ്ണയല്ലാത്ത ഒരാളെയെങ്കിലും നമുക്ക് കിട്ടിയല്ലോ’ എന്നാണ് മോഹൻലാൽ പറയുന്നത്. തുടർന്ന് അനുമോൾ പറഞ്ഞത് തികച്ചും മോശമായ കാര്യമാണെന്ന് അനീഷ് പറയുന്നുണ്ട്. അനുമോൾക്ക് അങ്ങനെ തോന്നിയിട്ടുണ്ടെങ്കിൽ നേരിട്ട് വന്നു തങ്ങളോട് പറയണമായിരുന്നുവെന്നും അനീഷ് ചൂണ്ടികാണിക്കുന്നു.
തന്നെ മാത്രമായി എല്ലാവരും കോർണർ ചെയ്യുകയാണ് എന്ന് അനുമോൾ പറയുമ്പോൾ അതിന് അവരെ കൊല്ലുമെന്ന് പറയുരുതെന്നും കരച്ചിൽ അല്ല ഇതിനുള്ള മാർഗ്ഗം എന്നുമാണ് മോഹൻലാൽ അനുവിനോട് പറയുന്നത്. എന്തായാലും അനുവിനെ വിമർശിച്ചും പിന്തുണച്ചും നിരവധി പ്രേക്ഷകർ പ്രതികരിക്കുന്നുണ്ട്.























