തിരുവനന്തപുരം: എമ്പുരാൻ വിവാദത്തില്‍ പ്രതികരിച്ച് നടി മൃദുല വിജയ്. ഇപ്പോൾ നടക്കുന്ന സംഭവങ്ങളെല്ലാം പ്രമോഷന്റെ ഭാഗമാണ് എന്നായിരുന്നു നടിയുടെ പ്രതികരണം.

”എമ്പുരാനെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ വിവാദമാകുമോ എന്നറിയില്ല. എന്നാലും എനിക്ക് തോന്നിയ കാര്യം പറയാം. മഞ്ജു വാര്യരെ അറസ്റ്റ് ചെയ്യുന്ന ഒരു രംഗം അതിൽ കാണിക്കുന്നുണ്ട്. നമ്മൾ ഒരു പബ്ലിസിറ്റി കൊടുത്ത് ആളുകളുടെ ഇടയിലേക്ക് ഇറങ്ങുക എന്നൊരു കാര്യമാണ് അതിൽ കാണിക്കുന്നത്. അതേ പ്രതീതി തന്നെയാണ് എനിക്ക് ഈ വിവാദങ്ങളുടെ കാര്യത്തിലും തോന്നിയത്.


ഇതെല്ലാം പ്രമോഷനാണ്. എമ്പുരാൻ നേരത്തേ കണ്ട ആളുകൾ പോലും ഇതിൽ കട്ട് ചെയ്ത ഭാഗങ്ങൾ ഏതെല്ലാമാണ് എന്നറിയാൻ രണ്ടാമത് ഒന്നുകൂടി കാണും. കുറച്ച് ഭാഗങ്ങൾ കട്ട് ചെയ്യാൻ പോകുകയാണ് എന്നറിഞ്ഞപ്പോളും, അതിന് മുൻപേ കാണാൻ ഒരുപാട് ബുക്കിങ്ങുകൾ ഉണ്ടായിരുന്നു. ഒരുപാട് പേർ സിനിമ കാണുകയും ചെയ്തു.
പിന്നെ സിനിമയെ സിനിമയായിട്ട് കാണുക. ചിലത് എല്ലാം ഓപ്പണായിട്ട് പറയും, ചിലത് പറയില്ല. ഓരോ സിനിമക്കും അതിന്റേതായ രീതികളാണ്. ഏതായാലും ഇപ്പോൾ നടക്കുന്ന സംഭവങ്ങളെല്ലാം പ്രമോഷന്റെ ഭാഗമായിട്ടാണ് എനിക്കു തോന്നിയത്”, മൃദുല ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു.























