വിവാഹനിശ്ചയത്തിനൊരുങ്ങി നാ​ഗ ചെെതന്യയും ശോഭിത ധുലിപാലയും

നടൻ നാ​ഗ ചെെതന്യയും നടി ശോഭിത ധുലിപാലയും തമ്മിലുള്ള വിവാഹനിശ്ചയം ഇന്ന് നടന്നേക്കുമെന്ന് റിപ്പോർട്ടുകൾ‍. ഹെെദരാബാദിലെ നടൻ്റെ വസതിയിൽ വെച്ചായിരിക്കും വിവാഹനിശ്ചയം.

ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുക. ലളിതമായ ചടങ്ങുകളായിരിക്കും നടക്കുകയെന്ന് താരങ്ങളോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. നാ​ഗ ചെെതന്യയുടെ പിതാവ് നാഗാർജുന അക്കിനേനി വിവാഹനിശ്ചയത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തും.

നാ​ഗ ചെെതന്യയും ശോഭിതയും പ്രണയത്തിലാണെന്ന് അഭ്യൂഹം പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾക്ക് പ്രത്യേക സ്വീകരണം ലഭിച്ചു. എന്നാൽ ബന്ധത്തെക്കുറിച്ച് ഇരുവരും പരസ്യമായ പ്രതികരണം നടത്തിയിരുന്നില്ല.

നടി സാമന്തയായിരുന്നു നാഗചൈതന്യയുടെ മുൻഭാര്യ. 2017 ൽ വിവാഹിതരായ ഇവർ നാല് വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2021 ഒക്ടോബറിൽ വേർപിരിഞ്ഞതായി പ്രഖ്യാപിച്ചു. പരസ്പര സമ്മതത്തോടെയാണ് വിവാഹമോചനം നടന്നത്.