‘നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവുണ്ട്’; കുറ്റപത്രം റദ്ദാക്കണമെന്ന് പി പി ദിവ്യ ഹൈക്കോടതിയിൽ

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സമർപ്പിച്ച കുറ്റപത്രം പി പി ദിവ്യയുടെ വാദങ്ങൾ ശരിവയ്ക്കുന്നതെന്ന് പി പി ദിവ്യയുടെ അഭിഭാഷകൻ അഡ്വ. കെ വിശ്വൻ മാധ്യമങ്ങളോട് പറഞ്ഞു. കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പി പി ദിവ്യ ഹൈക്കോടതിയിൽ ഹർജി നൽകി. എഡിഎം കൈക്കൂലി വാങ്ങിയതായി കുറ്റസമ്മതം നടത്തിയെന്ന കലക്ടറുടെ മൊഴി നിർണായകമാണെന്നും ഇതുപോലെ എഡിഎം കൈക്കൂലി വാങ്ങി എന്നതിലേക്ക് നയിക്കുന്ന നിരവധി തെളിവുകളുണ്ടെന്നും അഡ്വ. കെ വിശ്വൻ മാധ്യമങ്ങളോട് പറഞ്ഞു.

ഈ കാരണങ്ങൾ കൊണ്ട് തന്നെ ദിവ്യയ്ക്ക് എതിരായ കുറ്റം നിലനിൽക്കുന്നതല്ലെന്നും ദിവ്യയുടെ അഭിഭാഷകനായ അഡ്വ. വിശ്വൻ മാധ്യമങ്ങളോട് പറഞ്ഞു. കുറ്റപത്രം പരിശോധിക്കുമ്പോൾ മനസിലാകുന്നത് വ്യക്തി താൽപ്പര്യവും രാഷ്ട്രീയ താൽപ്പര്യവും ചേർത്തുണ്ടാക്കിയ ആരോപണ ചെളി ദിവ്യക്കെതിരെ വലിച്ചെറിയുകയാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.