നെയ്യാര്‍മേളയ്ക്ക് ഞായറാഴ്ച സമാപനം

നെയ്യാറ്റിന്‍കര: വിനോദസഞ്ചാര വകുപ്പിന്‍റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി നെയ്യാറ്റിന്‍കര ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന നെയ്യാര്‍ മേളയുടെ 10-ാമത് എഡിഷന് ഞായറാഴ്ച സമാപനമാവും. വിവിധ പരിപാടികളോടെ സംഘടിപ്പിച്ച് മേളയില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

3ഡി പ്ലാനറ്റോറിയം, റോബോട്ടിക് ഫെസ്റ്റ്, ഭക്ഷ്യമേള, കാര്‍ണിവല്‍, പുസ്തകോത്സവം ഉള്‍പ്പെടെ വിവിധ പരിപാടികളാണ് തുടരുന്നത്. ഇന്ന് വൈകിട്ട് നിംസിന്‍റെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന വിവിധ പരിപാടികള്‍ അരങ്ങേറും. ഞായറാച വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം വി. ജോയ് എംഎല്‍എ ഉദ്ഘാടനം ചെയ്യും തുടര്‍ന്ന് പ്രശസ്ത സിനിമാ സീരിയല്‍ താരം മുരളി കൃഷ്ണ അവതരിപ്പിക്കുന്ന ഗാനമേള , രാത്രി 8 മുതല്‍ കോമഡി താരം ശിവമുരളിയുടെ നേതൃത്വത്തില്‍ നെയ്യാര്‍ പൂരം.