നിലമ്പൂരിൽ മൂന്നു മണിവരെ 59.68% പോളിങ്

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മൂന്നു മണി വരെ 59.68% പോളിങ്. ഉച്ചകഴിഞ്ഞതോടെ പല ബൂത്തുകളിലേക്കും വോട്ടർമാരുടെ നിര നീണ്ടു. ഈ നിലയിൽ പോളിങ് പോയാൽ 2021ലെ വോട്ടിങ് ശതമാനമായ 75.23 മറികടന്നേക്കും.

വോട്ടെടുപ്പിനിടെ ചുങ്കത്തറ കുറുമ്പലങ്ങോട് സ്‌കൂളിലെ ബൂത്തിൽ എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. മണ്ഡലത്തിനു പുറത്തുനിന്നെത്തിയ എൽഡിഎഫ് പ്രവർത്തകർ വോട്ട് ചെയ്യാനെത്തിയവരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു. സംഘർഷം. പൊലീസ് ഇടപ്പെട്ടാണ് സ്ഥിതി ശാന്തമാക്കിയത്. തിരുനാവായ സ്വദേശികളായ 3 എൽഡിഎഫ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.