നടി നിമിഷ സജയന്റെ സഹോദരി നീതു സജയൻ വിവാഹിതയായി. നിമിഷ തന്നെയാണ് സഹോദരി നീതു സജയന്റെ വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. കാർത്തിക്ക് ശിവശങ്കർ എന്നാണ് സഹോദരിയുടെ വരന്റെ പേര്. സഹോദരിയും ഭർത്താവുമൊത്തുള്ള ചിത്രങ്ങളോടൊപ്പം എന്റെ ഹൃദയം സന്തോഷത്താൽ പുഞ്ചിരിക്കുകയാണ് എന്നാണ് നിമിഷ കുറിച്ചത്.
“എന്റെ കണ്ണുകൾ നിറയുന്നുണ്ടെങ്കിലും മനസ്സ് സന്തോഷത്താൽ പുഞ്ചിരിക്കുകയാണ്.” വിവാഹചിത്രങ്ങൾക്കൊപ്പം നിമിഷ കുറിച്ചു.
അടുത്തിടെയാണ് നിമിഷ സജയൻ കൊച്ചിയിൽ പുതിയ വീട് സ്വന്തമാക്കിയത്. പുതിയ വീടിന്റെ ഗൃഹപ്രവേശം ആഘോഷമാക്കാൻ കുടുംബാംഗങ്ങൾക്കൊപ്പം സിനിമയിലുള്ള സുഹൃത്തുക്കളും എത്തിയിരുന്നു.
























