ഗാനമേളയ്ക്ക് പോകരുതെന്ന് വീട്ടുകാര്‍ വിലക്കി; പാലക്കാട് ഒമ്പതാം ക്ലാസുകാരന്‍ തൂ*ങ്ങി മരിച്ചു

പാലക്കാട്: മണ്ണൂര്‍ ഒമ്പതാം ക്ലാസുകാരന്‍ തൂ*ങ്ങിമരിച്ച നിലയില്‍. മണ്ണൂര്‍ സ്വദേശി ജ്യോതിഷിന്റെ മകന്‍ ശ്രീഹരിയാണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് സംഭവം. മണ്ണൂര്‍ കൈമാക്കുന്നത് കാവിലെ പൂരവുമായി ബന്ധപ്പെട്ട് നടക്കുന്ന ഗാനമേളയ്ക്ക് പോകരുതെന്ന് വീട്ടുകാര്‍ വിലക്കിയിരുന്നു. ഇതില്‍ മനംനൊന്ത് തൂ*ങ്ങിമരിച്ചു എന്നാണ് പ്രാഥമിക നിഗമനം. ഈ സമയം മുത്തശ്ശി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഉടന്‍തന്നെ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. കണ്ണൂരില്‍ മെഡിക്കല്‍ ലാബ് നടത്തുകയാണ് ശ്രീഹരിയുടെ പിതാവ് ജ്യോതിഷ്.