കൊച്ചി: നടനും ‘അമ്മ’ സംഘടനയുടെ അഡ്ഹോക് ഭാരവാഹിയുമായ ജയൻ ചേർത്തലയ്‌ക്കെതിരെ നിയമനടപടിയുമായി നിർമാതാക്കളുടെ സംഘടന. മാധ്യമങ്ങളിലൂടെ അവഹേളിച്ചു എന്നു കാട്ടി എറണാകുളം സിജിഎം കോടതിയിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പരാതി നൽകി.

നേരത്തേ ജയൻ ചേർത്തല പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ വക്കീൽ നോട്ടിസ് അയച്ചിരുന്നു. ഇക്കാര്യം ജയൻ ചേർത്തല നിരാകരിച്ചതോടെയാണ് അസോസിയേഷൻ കോടതിയെ സമീപിച്ചത്. താരങ്ങളുടെ പ്രതിഫലത്തെ ചൊല്ലി അസോസിയേഷനും അമ്മയും തമ്മിലുള്ള തർക്കം മൂർധന്യത്തിൽ നിൽക്കുമ്പോഴാണ് അസോസിയഷൻ ഭാരവാഹി ജി.സുരേഷ് കുമാറിനും സംഘടനയ്ക്കുമെതിരെ രൂക്ഷവിമർശനവുമായി ജയൻ രംഗത്തെത്തിയത്.

























