‘ഇന്‍സ്റ്റഗ്രാം റീച്ച് ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് പ്രവേശനമില്ല’; ബസില്‍ സ്റ്റിക്കര്‍ പതിച്ച് ജീവനക്കാര്‍

കോഴിക്കോട്: ഇന്‍സ്റ്റഗ്രാം റീച്ച് ആഗ്രഹിക്കുന്ന സ്ത്രികള്‍ക്ക് പ്രവേശനമില്ലെന്നുള്ള സ്റ്റിക്കര്‍ പതിച്ച് ബസ് ജീവനക്കാര്‍. വടകര, പേരാമ്പ്ര റൂട്ടിലൂള്ള ബസിലാണ് ഇത്തരത്തിലുള്ള സ്റ്റിക്കര്‍ പതിപ്പിച്ചിരിക്കുന്നത്. ഇതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

സമൂഹ മാധ്യമങ്ങളിലൂടെ ലൈംഗിക അതിക്രമ ആരോപണവുമായി ബന്ധപ്പെട്ട ദൃശ്യം പ്രചരിച്ചതിനു പിന്നാലെ അപമാന ഭാരത്തിലായ യുവാവ് ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെയാണ് ബസില്‍ സ്റ്റിക്കര്‍.