വില 000, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് വിൽപ്പനയ്ക്ക്; രാഹുൽ മാങ്കൂട്ടത്തിലിനെ ഒഎൽഎക്‌സിൽ വിൽപ്പനയ്ക്ക് വച്ച് പിപി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്

സ്ഥലം പാലക്കാട്, വില 000, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് വിൽപ്പനയ്ക്ക്; രാഹുൽ മാങ്കൂട്ടത്തിലിനെ ഒഎൽഎക്‌സിൽ വിൽപ്പനയ്ക്ക് വച്ച് പിപി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ് കേരള യൂത്ത് കോൺഗ്രസ് പ്രസിഡന്റ് വിൽപ്പനയ്ക്ക്. സെക്കൻഡ്ഹാൻഡ്. സ്ഥലം പാലക്കാട്. വില 000′ എന്ന കുറിപ്പോടെ രാഹുലിന്റെ ഫോട്ടോ അടങ്ങിയ പോസ്റ്ററും ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചു. രാഹുലിന്റെ രാജിക്ക് പിന്നാലെയാണ് പിപി ദിവ്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേളയിലായിരുന്നു കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പിപി ദിവ്യക്കെതിരെ ആരോപണം ഉയർന്നത്. ഈ സമയത്ത് പിപി ദിവ്യയ്‌ക്കെതിരേ രാഹുൽ മാങ്കൂട്ടത്തിൽ ആഞ്ഞടിച്ചിരുന്നു. അധികാരത്തിന്റെ അഹന്തയിൽ പച്ച ജീവനെ കൊന്നുവെന്നായിരുന്നു അന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞത്. ദിവ്യയെ പാർട്ടി സംരക്ഷിക്കപ്പെടുന്നുവെന്നും ആരോപിച്ചിരുന്നു.

യുവനടിക്ക് അശ്ലീല സന്ദേശമയച്ച വിഷയത്തിൽ ഉയർന്ന വിവാദങ്ങളെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചിരുന്നു. പാർട്ടി നേതൃത്വം ആവശ്യപ്പെട്ടിട്ടല്ല രാജിയെന്നും വിഷയത്തിൽ ധാർമികതയുടെ പുറത്താണ് രാജിവെക്കുന്നതെന്നും രാഹുൽ പറഞ്ഞു. അടൂരിലെ വീട്ടിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു രാജി പ്രഖ്യാപനം.