പ്രശസ്ത നര്‍ത്തകി യാമിനി കൃഷ്ണമൂര്‍ത്തി അന്തരിച്ചു

ന്യൂഡല്‍ഹി: പ്രശസ്ത ഭരതനാട്യം നര്‍ത്തകി യാമിനി കൃഷ്ണമൂര്‍ത്തി(84 ) അന്തരിച്ചു. ഡല്‍ഹി അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. രാജ്യം പത്മഭൂഷണ്‍ ഉള്‍പ്പെടെയുള്ള ബഹുമതികള്‍ നല്‍കി ആദരിച്ച വിഖ്യാത നര്‍ത്തകിയാണ് യാമിനി കൃഷ്ണമൂര്‍ത്തി. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് യാമിനി കൃഷ്ണമൂര്‍ത്തി ഏഴ് മാസമായി ചികിത്സയിലായിരുന്നു. നാളെ 9 മണിക്ക് ഡല്‍ഹി ഹോസ് ഗാസിലെ യാമിനി സ്‌കൂള്‍ ഓഫ് ഡാന്‍സിലാണ് പൊതുദര്‍ശനം നടക്കുക. ആന്ധ്രാ സ്വദേശിയാണ് യാമിനി. തമിഴ്‌നാട്ടിലെ ചിദംബരത്തിലാണ് യാമിനി ദീര്‍ഘകാലം ജീവിച്ചത്. തിരുമല തിരുപ്പതി ദേവസ്ഥാനത്തിലെ ആസ്ഥാന നര്‍ത്തകിയെന്ന പദവിയും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്.