പാർവതിക്കൊപ്പം പൊങ്കാലയിട്ട് തരിണി

പൊങ്കാല അർപ്പിച്ച് നടി പാർവതി ജയറാമും കുടുംബവും. കാളിദാസിന്റെ ഭാര്യ തരിണിക്കൊപ്പമായാണ് പാർവതി ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തിയത്. മകൾ മാളവികയുടെ ഭർത്താവിന്റെ അച്ഛനും അമ്മയും ഇവരോടൊപ്പമുണ്ടായിരുന്നു. ജയറാം ഷൂട്ടിംഗിന് പോയിരിക്കുകയാണെന്നും പാർവതി പറഞ്ഞു. സന്തോഷത്തിന്റെ പൊങ്കാലയാണ് ഈ വർഷത്തേത്. കല്യാണത്തിരക്കിലായതിനാൽ കഴിഞ്ഞ വർഷം എനിക്ക് പൊങ്കാല ഇടാൻ കഴിഞ്ഞിരുന്നില്ല. മക്കൾക്ക് വേണ്ടിയും ഇത്തവണ അടുപ്പിടുന്നുണ്ട്. താരു ഇത് ആദ്യത്തെ തവണയാണ് പൊങ്കാല ഇടാൻ വരുന്നതെന്നും പാർവതി പറഞ്ഞു.

രണ്ട് കല്യാണങ്ങളും തടസങ്ങളൊന്നും ഇല്ലാതെ നടക്കുന്നതിന് വേണ്ടി നേരത്തെ പ്രാർത്ഥിച്ചിരുന്നു. ഒരു പ്രാവശ്യം പൊങ്കാല ഇട്ട് കഴിഞ്ഞാൽ പിന്നെയും വരണമെന്ന് തോന്നും. അതൊരു ഭയങ്കര ശക്തിയാണ്. അമ്മയുടെ ശക്തിയാണ്, ഇങ്ങോട്ടേക്ക് വലിച്ചുകൊണ്ടേയിരിക്കും. മറ്റ് വർഷങ്ങളിലെ പോലെയല്ല ഇത്തവണ ഒത്തിരി സന്തോഷത്തോടെയാണ് വന്നത്. പകരത്തിന് പകരമായല്ല കല്യാണങ്ങളെല്ലാം തടസങ്ങളൊന്നും ഇല്ലാതെ നടന്നു. അമ്മയുടെ അനുഗ്രഹത്തിന് നമ്മളെക്കൊണ്ട് ഇതൊക്കയല്ലേ ചെയ്യാനാവൂ. ആദ്യ വർഷം തന്നെ താരിണിക്കും വരാൻ പറ്റി. അതും ദേവിയുടെ അനുഗ്രഹം. മാളു യുകെയിലാണ്. അവരുടെ അച്ഛനും അമ്മയും വന്നിട്ടുണ്ടെന്നും താരം പറഞ്ഞു.