ലക്ഷ്മി പ്രിയക്കും വനിതാ എസ്ഐക്കും എതിരെ അൻസിബ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ്

കൊച്ചി: അമ്മയുടെ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ നിന്നും രാജിവച്ചതിന് പിന്നാലെ നടി അൻസിബ ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ഉന്നയിച്ചത്. നടി ലക്ഷ്മി പ്രിയക്കെതിരെയും അൻസിബ രംഗത്തെത്തിയിരുന്നു. തനിക്കെതിരെ തുടർച്ചയായി ടിനി സൈബർ അധിക്ഷേപം നടത്തുന്നുവെന്നും വർഗീയ പരാമർശങ്ങൾ നടത്തുന്നുവെന്നും അൻസിബ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തന്റെ കുടുംബത്തെയും ടിനി വേട്ടയാടുന്നു. ടിനിയുടെത് സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമാണെന്നും അൻസിബയുടെ പരാതിയിലുണ്ട്. എന്നാൽ ഇപ്പോഴിതാ ലക്ഷ്മി പ്രിയക്കും വനിതാ എസ്ഐക്കും എതിരെ അൻസിബ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ് റിപ്പോർട്ട് വന്നിരിക്കുകയാണ്.

തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിതാ എസ്ഐ രേഷ്മ അൻസിബയോട് മോശമായി പെരുമാറിയിട്ടില്ലെന്നും വിവരങ്ങൾ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു. പരാതിയിൽ കേസെടുക്കാനാവില്ല എന്ന് ചൂണ്ടിക്കാണിച്ച് തൃക്കാക്കര എ സി പി കമ്മീഷണർക്ക് റിപ്പോർട്ട് നൽകി. വ്യാജ പരാതിയുടെ മറവിൽ ലക്ഷ്മിപ്രിയയും വനിതാ എസ് ഐ യും ചേർന്ന് തന്നെ മാനസികമായി പീഡിപ്പിച്ചു എന്നായിരുന്നു അൻസിബയുടെ പരാതി. അൻസിബക്കെതിരെ ലക്ഷ്മിപ്രിയ നൽകിയ പരാതിയിലും അടിസ്ഥാനമില്ലെന്ന് പൊലീസ് വ്യക്തമാക്കി

ടിനി ടോമിനെതിരെ അൻസിബ നൽകിയ പരാതിയിൽ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് തുടർ നടപടി എടുക്കുമെന്നും പൊലീസ് അറിയിച്ചു. ഫോണിലെക്ക് അയച്ചൊരു സന്ദേശത്തിന്റെ പേരിൽ കുടുംബത്തിൽ വൻ പ്രശനമുണ്ടായെന്ന് ചൂണ്ടിക്കാട്ടി ലക്ഷ്മി പ്രിയ പൊലീസിനെ സമീപിചെന്നും യാതൊരു അടിസ്ഥാനവുമില്ലാത്ത പരാതിയിൽ തൃപൂണിത്തുറ പൊലീസ് 3 മണികൂറോളം തന്നെ സ്റ്റേഷനിൽ പിടിച്ചിരുത്തി മാനസികമായി പീഡിപ്പിച്ചു എന്നും ഒടുവിൽ മാപ്പ് എഴുതി വാങ്ങിയാണ് വിട്ടയച്ചതെന്നുമായിരുന്നു അൻസിബയുടെ പരാതി. ജനുവരിയിൽ നടന്ന സംഭവത്തിൽ നാല് മാസത്തിനിപ്പുറം അമ്മയിൽ നിന്ന് രാജി വച്ച ശേഷമാണ് അൻസിബ പോലീസിനെ സമീപിച്ചത് തൃക്കാക്കാര എ സി പി നേരിട്ട് അന്വേഷിച്ച സംഭവത്തിൽ ആദ്യാ അൻസിബയെയും തുടർന്ന് ലക്ഷ്മി പ്രിയയെയും വിളിച്ച് വരുത്തി മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ഒടുവിൽ എ സി പി പരാതിയിൽ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടി കമ്മീഷണർക്ക് റിപ്പോർട്ട്‌ നൽകിയത്. തൃപ്പൂണിത്തുറ ഹിൽ പാലസ് സ്റ്റേഷനിലെ വനിത എസ് ഐ രേഷ്മ അൻസിബയോട് മോശമായി പെരുമാറിയിട്ടില്ല, വിവരങ്ങൾ ചോദിച്ചറിയുകയാണ് ചെയ്തത്. ഒരു മണിക്കൂർ മാത്രമാണ് അൻസിബ സ്റ്റേഷനിൽ ഉണ്ടായിരുന്നത്., എല്ലാത്തിനും തെളിവും ഓഡിയോ റെക്കോർഡും ഉണ്ട്.