പിണറായിയെ കാണാൻ സതീശൻ‌; ചെന്നിത്തലയുടെ വീട്ടിലുമെത്തും

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ മുൻമുഖ്യമന്ത്രി പിണറായി വിജയനെ ബേക്കറി ജംക്ഷനിലെ വീട്ടിലെത്തി കാണും. ഇന്നലെ പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തിരുന്നു. 2016ൽ അധികാരമേൽക്കും മുൻപ് പിണറായി വിജയൻ ഉമ്മൻ ചാണ്ടിയെ വീട്ടിലെത്തി കണ്ട് പിന്തുണ ആവശ്യപ്പെട്ടിരുന്നു.

ഗുരുവായൂരിൽനിന്നു തിരിച്ചെത്തിയ രമേശ് ചെന്നിത്തലയുടെയും വീട്ടിലും സതീശനെത്തും. ഗുരുവായൂർ ക്ഷേത്രദർശനത്തിനു ശേഷം രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് തിരിച്ചെത്തി. മുദ്രാവാക്യം വിളിച്ചാണ് പ്രവർത്തകർ റെയിൽവേ സ്‌റ്റേഷനിൽ അദ്ദേഹത്തെ സ്വീകരിച്ചത്. ഗുരുവായൂരിൽ വച്ചു പറഞ്ഞതിൽ കൂടുതലൊന്നും പറയാനില്ലെന്ന് രമേശ് പ്രതികരിച്ചു.