മകൾ അലംകൃതയ്ക്ക് ജന്മദിനാശംസകളുമായി പൃഥ്വിരാജും സുപ്രിയയും. പതിനൊന്നാം പിറന്നാൾ ആഘോഷിക്കുന്ന മകളുടെ പുതിയ ചിത്രങ്ങൾക്കൊപ്പമാണ് പൃഥ്വിയുടെ ജന്മദിനാശംസ. ജീവിതത്തിലെ എക്കാലത്തേയും വലിയ ബ്ലോക്ക്ബസ്റ്ററാണ് ആലിയെന്ന അലംകൃതയെന്ന് പൃഥ്വിരാജ് കുറിച്ചു. മകൾ എന്നതിനെക്കാൾ ചില സമയങ്ങളിൽ അമ്മയായും മൂത്ത സഹോദരിയായും തെറാപ്പിസ്റ്റായും തന്റെ ജീവിതത്തിൽ ഇടപെടുന്ന ആലിയെക്കുറിച്ച് സ്നേഹമൂറുന്ന വാക്കുകളിലാണ് പൃഥ്വിയുടെ ജന്മദിനാശംസ.

പൃഥ്വിരാജിന്റെ വാക്കുകൾ: ചില സമയങ്ങളിൽ എന്റെ പാർട്ട് ടൈം മൂത്ത സഹോദരി, ചിലപ്പോൾ അമ്മ, മുഴുവൻ സമയ തെറാപ്പിസ്റ്റ്, ഇടയ്ക്കിടെ മകൾ– ഇവയെല്ലാമായ ആലിക്ക് ജന്മദിനാശംസകൾ!


നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു. നീയെന്റെ എപ്പോഴത്തെയും ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററായിരിക്കും. മമ്മയും ദാദയും നിന്നെയോർത്ത് അഭിമാനിക്കുന്നു. നീ എപ്പോഴും ഞങ്ങളുടെ സൂര്യപ്രകാശമായിരിക്കും. സ























