കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് കൽപറ്റയിലേക്കുള്ള യാത്രമധ്യേ ഈങ്ങാപുഴയിലുണ്ടായ കാർ അപകടം കണ്ട് വാഹനവ്യൂഹം നിർത്തി പ്രിയങ്ക ഗാന്ധി എംപി. തന്റെ വാഹനവ്യൂഹത്തിലെ ഡോക്ടറെ വരുത്തി പരുക്കേറ്റവരെ പരിശോധിക്കാൻ പ്രിയങ്ക നിർദേശം നൽകി. തുടർന്ന് അപകടത്തിൽപ്പെട്ടവരെ ആംബുലൻസിൽ ആശുപത്രിയിലെത്തിക്കാൻ നിർദ്ദേശം നൽകിയാണ് പ്രിയങ്ക ഗാന്ധി യാത്ര തുടർന്നത്.

കൊയിലാണ്ടി സ്വദേശിയായ നൗഷാദും കുടുംബവും സഞ്ചാരിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റവരുമായി സംസാരിച്ച പ്രിയങ്ക കൂട്ടത്തിലുണ്ടായിരുന്ന സ്ത്രീകളുടെ മുറിവ് പരിശോധിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു. പ്രദേശവാസികളുമായും പ്രിയങ്ക സംസാരിച്ചു.

























