പത്തനംതിട്ട: യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചതിന് പിന്നാലെ മാധ്യമങ്ങളെക്കണ്ട് രാഹുൽ മാങ്കൂട്ടത്തിൽ. പുറത്തുവന്ന ചാറ്റുകളും ശബ്ദ സന്ദേശങ്ങളും ഇന്നത്തെ കാലത്ത് ആർക്കും വ്യാജമായി സൃഷ്ടിക്കാനാകുന്നതാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചൂണ്ടിക്കാട്ടി. യുവനടി ആരുടെയും പേര് പറഞ്ഞിട്ടില്ല. തന്നേപ്പറ്റിയാണ് പറഞ്ഞതെന്ന് വിശ്വസിക്കുന്നില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു. അടുരിലെ വീട്ടിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രാഹുൽ. എനിക്കെതിരെ ആരോപണം ഉന്നയിച്ച യുവനടി എന്റെ അടുത്ത സുഹൃത്താണ്. ഇപ്പോഴും സൗഹൃദം തുടരുന്നുണ്ട്. അവർ എന്നെ കുറിച്ചാണ് പറഞ്ഞതെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഈ രാജ്യത്തിന്റെ നിയമത്തിന് വിരുദ്ധമായി ഒരു കാര്യവും ചെയ്തിട്ടില്ല. നിയമവിരുദ്ധമായി എന്തെങ്കിലും പ്രവർത്തിച്ചതായി ആരും പരാതി നൽകിയിട്ടില്ല. പരാതി ഉണ്ടാകുന്ന പക്ഷം അത് തെളിയിക്കാൻ

അത്തരത്തിൽ ആരെങ്കിലും പരാതി പറഞ്ഞിട്ടുണ്ടോ. ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ചു എന്നൊരു പരാതി ആരങ്കിലും കൊടുത്തിട്ടുണ്ടോ. ശബ്ദസന്ദേശങ്ങൾ ഉണ്ടാക്കാൻ ഇന്നത്തെ കാലത്ത് ആർക്കും കഴിയും. കോൺഗ്രസിന്റെ അനുഭാവിയായ വ്യക്തി എന്റെ പേര് പറഞ്ഞോ. നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാനല്ലേ ഞാൻ ഇവിടെ നിൽക്കുന്നത്. ഏതെങ്കിലും പോലീസ് സ്‌റ്റേഷനിൽ എനിക്കെതിരെ പരാതിയുണ്ടോ. ഹണി ഭാസ്‌കരന് തെളിയിക്കാൻ സാധിക്കുമോ. രണ്ടുപേർ സംസാരിക്കുന്നത് തെറ്റാണെങ്കിൽ അവർ ചെയ്തതും തെറ്റാണ്. ഹണി ഭാസ്‌കരന് ആക്ഷേപമുണ്ടെങ്കിൽ അവരത് തെളിയിക്കട്ടെ.

























