പ്രേഷകരുടെ പ്രിയങ്കരനായ നടൻ കലാഭവൻ മണി വിടപറഞ്ഞിട്ട് ഒൻപത് വർഷം. മണിയെ അനുസ്മരിച്ച് മോഹൻലാൽ. ‘ഓർമ്മപ്പൂക്കൾ’ എന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

‘അക്ഷരം’ എന്ന ചിത്രത്തിലെ ഓട്ടോഡ്രൈവറുടെ കഥാപാത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് കലാഭവൻ മണി അരങ്ങേറ്റം കുറിച്ചത്. ‘സല്ലാപം’ എന്ന ചിത്രത്തിലെ ചെത്തുകാരൻ രാജപ്പന്റെ വേഷം മണിയെ ശ്രദ്ധേയനാക്കി. കരുമാടിക്കുട്ടൻ’, ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്നീ ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. കേരളത്തിലെ പ്രേക്ഷകരെ ഹാസ്യവേഷങ്ങളിലൂടെ ചിരിപ്പിക്കുമ്പോൾ അതിർത്തിക്കപ്പുറം തമിഴ്‌നാട്ടിലെ തിയേറ്ററുകളിൽ പേടിപ്പെടുത്തുന്ന വില്ലനായി മണി. കലാഭവൻ മണിയുടെ രൂപവും ഭാവവും ശരീരഭാഷയും മറ്റും തമിഴ് പ്രേക്ഷകർക്കിടയിൽ മണിയെ പ്രിയങ്കരനാക്കി.


2016 മാർച്ച് അഞ്ചിനാണ് വീടിനുസമീപത്തെ അതിഥിമന്ദിരമായ ‘പാഡി’യിൽ കലാഭവൻ മണിയെ രക്തം ഛർദിച്ച് അവശനിലയിൽ കണ്ടെത്തിയത്. ഉടനെ എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്നു വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു.























