ശബരിമല തീർഥാടനം; 415 സ്‌പെഷ്യൽ ട്രെയിനുകൾ

ആലപ്പുഴ: ശബരിമല തീർഥാടന കാലത്ത് ഇക്കുറി 415 സ്‌പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തും. തീർഥാടകർക്കായി റെയിൽവേ ഒരുക്കുന്ന സൗകര്യങ്ങൾ വിലയിരുത്താൻ കൊടിക്കുന്നിൽ സുരേഷ് എംപി ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം.

ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ മാനേജർ ദിവ്യകാന്ത് ചന്ദ്രകാർ യോഗത്തിൽ പങ്കെടുത്തു. ഇത്തവണ സ്‌പെഷൽ ട്രെയിനുകൾ കോട്ടയം വഴിയും പുനലൂർ വഴിയും ഉണ്ടാകുമെന്ന് എംപി അറിയിച്ചു. ട്രെയിനുകൾ പ്രധാനമായും ചെന്നൈ, ബംഗളൂരു, മംഗലൂരു, തിരുപ്പതി, വിശാഖപട്ടണം, സെക്കന്ദരാബാദ്, നാന്ദേഡ്, ലോകമാന്യതിലക്, ഹുബ്ബള്ളി, താംബരം എന്നിവിടങ്ങളിൽ നിന്നായിരിക്കും സർവീസ് ആരംഭിക്കുക.