ചെന്നൈ: ശബരിമല തീർഥാടകർ ട്രെയിനിൽ കർപ്പൂരം കത്തിച്ച് പൂജ ചെയ്താൽ ഇനി കടുത്തനടപടി. ആയിരം രൂപ പിഴയോ മൂന്നുവർഷം തടവോ ആയിരിക്കും ശിക്ഷ. ദക്ഷിണ റെയിൽവേ ആണ് മുന്നറിയിപ്പ് നൽകിയത്.

ശബരിമല ഭക്തർ തീവണ്ടിയിൽ കർപ്പൂരം കത്തിച്ച് പൂജ നടത്തുന്നതായി വ്യാപകമായി പരാതി ഉയർന്നതിനെ തുടർന്നാണ് നടപടി. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ട്രെയിനിലും റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും തീ കൊളുത്തിയുള്ള പൂജകൾ നിരോധിച്ചിട്ടുണ്ട്. തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കളുമായും യാത്ര ചെയ്യരുത്. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതുകണ്ടാൽ 130 എന്ന ടോൾ ഫ്രീ നമ്പറിൽ പരാതി അറിയിക്കാമെന്നും റെയിൽവേ വ്യക്തമാക്കി.

























