നടി സാമന്തയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വീണ്ടും ചര്‍ച്ചയാകുന്നു. വിശ്വസ്തനും സ്‌നേഹസമ്പന്നനുമായ പാങ്കാളിയുണ്ടാവണമെന്ന ആഗ്രഹം അടക്കം 2025-ലെ തന്റെ വാര്‍ഷിക രാശി പങ്കുവെച്ചിരിക്കുകണ് സാമന്ത തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ.

വിശ്വസ്തനും സ്‌നേഹസമ്പന്നനുമായ പങ്കാളിയെ തേടുന്നുവെന്ന കാര്യമടക്കം 2025-ല്‍ താന്‍ പ്രതീക്ഷിക്കുന്ന ഒൻപത് കാര്യങ്ങളാണ് സാമന്ത തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചത്. ഇടവരാശിയില്‍ ജനിച്ചവര്‍ക്ക് 2025-ല്‍ പ്രതീക്ഷിക്കുന്നത് എന്ന ക്യാപ്ഷനോട് കൂടിയാണ് സാമന്തയുടെ ആമേന്‍ എന്ന പോസ്റ്റ്. വളരെ തിരക്കുള്ള വര്‍ഷം, സാമ്പത്തിക സുരക്ഷിതത്വം, വലിയ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കും, കൂടുതല്‍ നല്ല മാനസിക ശാരീരിക ആരോഗ്യം, ഗര്‍ഭധാരണം എന്നിവയ്‌ക്കൊപ്പമാണ് വിശ്വസ്തനും സ്‌നേഹസമ്പന്നനുമായ പങ്കാളിയേക്കുറിച്ചും പറയുന്നത്. പോസ്റ്റ് വലിയ രീതിയില്‍ ചര്‍ച്ചയായതോടെ ഈ രാശി ഫലം യാഥാര്‍ഥ്യമാവട്ടെ എന്ന് ആശംസിക്കുകയാണ് ആരാധകര്‍.


നാലാം വിവാഹവാര്‍ഷികത്തിന് വെറും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയായിരുന്നു ഒക്ടോബര്‍ 2021-ല്‍ നാഗചൈതന്യയും സാമന്തയും വിവാഹമോചനം ഔദ്യോഗികമായി അറിയിച്ചത്.























