കണ്ണൂർ: നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളെയും ആക്രമിച്ചെന്ന് പരാതി. കണ്ണൂർ തൃച്ചംബരത്ത് ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. സന്തോഷിന്റെ മകനേയും കൂട്ടുകാരേയും നാലംഗ സംഘം ആക്രമിച്ചെന്നാണ് പരാതി. സന്തോഷിന്റെ മകനും കൂട്ടുകാരും സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിന് പോയപ്പോഴായിരുന്നു ആക്രമണം. പൊതുസ്ഥലത്തുവച്ചാണ് തങ്ങളെ മർദിച്ചതെന്ന് ഇവർ പറയുന്നു. ങ്ങളെ ആക്രമിച്ചതിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് മര്‍ദനമേറ്റ യദു സായന്ത് പറഞ്ഞു.സന്തോഷിന്റെ മകനല്ലേ എന്ന് ചോദിച്ചാണ് മകനെ മർദിച്ചതെന്ന് സന്തോഷ് കീഴാറ്റൂർ പറഞ്ഞു.

ഫ്‌ളക്‌സിന് കല്ലെറിഞ്ഞു എന്ന് പറഞ്ഞാണ് മർദനം നടന്നതെന്ന് സന്തോഷ് പറഞ്ഞു. കുട്ടികളെ ഹെൽമെറ്റ് വച്ച് മർദിച്ചെന്നും അക്രമിച്ചവരുടെ കൈവശം ഇരുമ്പ് ദണ്ഡ് ഉൾപ്പെടെ ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികളെ താൻ കാണുമ്പോൾ അവരുടെ മൂക്കിൽ നിന്നുൾപ്പെടെ ചോരയൊലിക്കുന്നുണ്ടായിരുന്നുവെന്ന് സന്തോഷ് പറഞ്ഞു.

























