സീ പ്ലെയിൻ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. 2013 ൽ ഉമ്മൻ ചാണ്ടി സർക്കാർ സീ പ്ലെയിൻ കൊണ്ടുവരാൻ പോയപ്പോൾ കടലിൽ ചുവന്ന കൊടികുത്തി ഉപരോധം സൃഷ്ടിക്കാൻ നേതൃത്വം കൊടുത്ത ആളുകളാണ് ഇന്ന് സീ പ്ലെയിനിന്റെ പിതാക്കൻമാരായി വരുന്നതെന്നും സതീശൻ പറഞ്ഞു. വിഴിഞ്ഞം തുറമുഖം ഉമ്മൻ ചാണ്ടി കൊണ്ടുവന്ന കാലത്ത് 6000 കോടി രൂപയുടെ റിയൽ എസ്റ്റേറ്റാണെന്ന് പറഞ്ഞ പാർട്ടി സെക്രട്ടറിയാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി. എന്നിട്ട് വിഴിഞ്ഞത്ത് പോയി കപ്പൽ നോക്കി ആശ്വാസം കൊള്ളുകയും നെടുവീർപ്പിടുകയും ചെയ്യുന്ന മുഖ്യമന്ത്രിയാണദ്ദേഹം. അന്ന് അത് നടപ്പാക്കാൻ സമ്മതിച്ചില്ല.

ഇന്നിപ്പോൾ ഒരു നാണവുമില്ലാതെ പ്ലെയിനിൽ കയറി കൈവീശിക്കാണിക്കുകയാണ്. മന്ത്രിമാർ. കടലിൽ ഉപരോധമുണ്ടാക്കിയ ആളുകളാണ്. ആയിക്കോട്ടെ. ഓരോരുത്തരുടെ തൊലിക്കട്ടിയെന്നും സതീശൻ പരിഹസിച്ചു.


സീ പ്ലെയിൻ ഇറങ്ങിയാൽ കേരളത്തിൽ 25 ലക്ഷം മത്സ്യത്തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുമെന്നാണ് പറഞ്ഞത്. അത് പറഞ്ഞ ആളുകളാണ് ഇപ്പോൾ അതേ കായലിൽ സീ പ്ലെയിൻ ഇറക്കാൻ പോകുന്നത്. എന്തൊരു വിരോധാഭാസമാണിതെന്ന് സതീശൻ ചോദിച്ചു.























