കോഴിക്കോട്: പെൺവാണിഭ സംഘത്തെ പിടികൂടി. മലാപ്പറമ്പ് ഇയ്യാപാടി റോഡിൽ ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് പെൺവാണിഭം നടത്തുന്ന സംഘമാണ് നടക്കാവ് പോലീസിന്റെ പിടിയിലായത്. ആറു സ്ത്രീകളും 3 പുരുഷൻമാരും ഉൾപ്പടെ 9 പേരാണ് അറസ്റ്റിലായത്. ഒരു മാസം മുൻപ് പൊലിസിന് ഇവരെ കുറിച്ച് വിവരം ലഭിച്ചിരുന്നു. അന്നുമുതൽ ഇവർ നിരീക്ഷണത്തിലായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ പരിശോധന നടത്തി ഇവരെ പിടികൂടുകയായിരുന്നു. ഫ്ലാറ്റ് വാടകയ്ക്കെടുത്ത് പെൺവാണിഭം നടത്തുന്ന സംഘമാണ് പിടിയിലായത്. ബഹറിൻ ഫുട്ബോൾ ടീമിന്റെ ഫിസിയോ തെറാപ്പിസ്റ്റിനാണ് ഫ്ലാറ്റ് വാടകയ്ക്ക് നൽകിയതെന്ന് ഫ്ലാറ്റിന്റെ ഉടമസുരേഷ് ബാബു പറഞ്ഞു.

അടുത്തിടെ ഇവരെകുറിച്ച് പ്രദേശവാസികൾ പരാതി നൽകിയിരുന്നെന്നും മറ്റ് സംശയങ്ങൾ ഒന്നും തോന്നിയില്ലെന്നും സുരേഷ് ബാബു പറയുന്നു. രണ്ട് വർഷം മുൻപാണ് സംഘം ഫ്ലാറ്റ് വാടകയ്ക്കായി വാങ്ങിയതെന്നും കൃത്യമായി വാടക നൽകിയിരുന്നതായും സുരേഷ് ബാബു പറഞ്ഞു. പിടിയിലായവരെ ചോദ്യം ചെയ്ത് വരികയാണ്.

























