നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം സേലത്ത് അപകടത്തിൽപ്പെട്ടു. ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോ മരിച്ചു. ഷൈൻ ടോം ചാക്കോയുടെ കൈയ്ക്ക് പരുക്ക്. അപകടം, ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ. ഇന്ന് പുലർച്ചെ സേലം- ബെംഗളൂരു ദേശീയ പാതയിലാണ് അപകടം. സിപി ചാക്കോയുടെ മൃതദേഹം ധർമ്മപുരി മെഡിക്കൽ കോളജിലാണ് നിലവിലുള്ളത്. പോസ്റ്റ്മോർട്ടം പൂർത്തിയാക്കി ഉച്ചയോടെ മൃതദേഹം വിട്ട് നൽകും.
























