മനാഫിന്‍റെ യൂട്യൂബ് ചാനല്‍ അപകടശേഷം പേര് ‘ലോറി ഉടമ മനാഫ്’ എന്നാക്കി, അര്‍ജുന്‍റെ ചിത്രവും; ഗുരുതര ആരോപണങ്ങള്‍

ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ലോറിയുടമ മനാഫിനെതിരെ ഗുരുതര ആരോപണങ്ങളാാണ് കുടുംബം ഉന്നയിക്കുന്നത്. അർജുന് 75,000 രൂപ ശമ്പളമുണ്ടെന്ന് മനാഫ് പറഞ്ഞുപരത്തുന്നുവെന്ന് കുടുംബം ആരോപിച്ചു. ഈശ്വര്‍ മല്‍പെയുടെയും മനാഫിന്റെയും നടപടികള്‍ നാടകമെന്നും അര്‍ജുന്‍റെ സഹോദരീഭര്‍ത്താവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ‘രണ്ടുപേര്‍ക്കും യുട്യൂബ് ചാനലുണ്ട്, കാഴ്ചക്കാരെ കൂട്ടുകയായിരുന്നു ലക്ഷ്യം, കുടുംബത്തിന്‍റെ വൈകാരികതയെ ചൂഷണം ചെയ്യുന്നു, സമൂഹമാധ്യമങ്ങളില്‍ ആക്ഷേപം അതിരുകടക്കുന്നുവെന്നും കുടുംബം ആരോപിച്ചു.

അര്‍ജുന്‍റെ ചിത്രം വച്ചാണ് മനാഫിന്‍റെ യൂട്യൂബ് ചാനല്‍. ‘ലോറി ഉടമ മനാഫ്’ എന്ന പേരില്‍ തുടങ്ങിയിരിക്കുന്ന ചാനലില്‍ അര്‍ജുനെ പറ്റിയുള്ള വൈകാരിക സംഭാഷണങ്ങള്‍ കൂട്ടിയിണക്കിയാണ് പോസ്റ്റുകളെന്നും കൂടുംബം പറയുന്നു.