നാഗചൈതന്യയുടെ കാലുതൊട്ട് വന്ദിച്ച് ശോഭിത; സോഷ്യൽ മീഡിയയിൽ വിമർശനം

സിനിമാലോകം ആഘോഷിച്ച വിവാഹങ്ങളിലൊന്നായിരുന്നു നടൻ നാഗചൈതന്യയുടേയും ശോഭിത ദുലിപാലയുടേയും വിവാഹം. ഡിംസംബർ നാലിന് വിവാഹം കഴിഞ്ഞെങ്കിലും വിവാഹ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ വിവാഹ മാലയണിയിക്കുന്നതിന് മുന്നെ നാഗചൈതന്യയുടെ കാല് തൊട്ട് വന്ദിക്കുന്ന ശോഭിതയുടെ ദൃശ്യമാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പ്രചരിച്ചതോടെ സമ്മിശ്ര പ്രതികരണമാണ് കമന്റുകളായി വരുന്നത്.

ഈ നാടകം പുതിയ ട്രെൻഡാണോ എന്നാണ് ചിലർ ചോദിക്കുന്നത്. ഇനി എല്ലാം അനുസരിച്ച് നിന്നോളാം എന്ന് ഉറപ്പ് നൽകുകയാണ് ശോഭിതയെന്നാണ് മറ്റ് ചിലർ വാദിക്കുന്നത്. ഇത് എന്ത് കോപ്രായമാണെന്നും പുതിയ നാടകമാണോയെന്നും ചിലർ ചോദിക്കുന്നുണ്ട്. അനുഗ്രഹം നൽകാൻ നാഗചൈതന്യ ദൈവമാണായെന്നാണ് മറ്റ് ചിലർ ചോദിക്കുന്നത്. ഇതിന്റെ ഫോട്ടോ നാഗചൈതന്യയുടെ പിതാവും നടനും കൂടിയായ നാഗാർജുനതന്നെ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

കാല് തൊടാൻ ശ്രമിക്കുമ്പോൾ നാഗചൈതന്യ തടയേണ്ടതാണെന്നും അതിന് പോലും അയാൾ തയ്യറായില്ലെന്നും ചിലർ വാദിക്കുന്നുണ്ട്. നാഗചൈതന്യ താൻ സ്വയം ഒരു ദൈവമാണെന്നാണോ ചിന്തിക്കുന്നതെന്നും തുടങ്ങി നിരവധി വിമർശനങ്ങളാണ് ഉയരുന്നത്.