നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനെ വിമർശിച്ച് നിർമാതാവ് സിയാദ് കോക്കർ. ആരോപണങ്ങൾ സംഘടനക്ക് ഉള്ളിൽ പറയണമായിരുന്നുവെന്നും പരസ്യമായി ഉന്നയിച്ചത് ശരിയായില്ലെന്നും സിയാദ് കോക്കർ പറഞ്ഞു. സംയുക്ത യോഗത്തിൽ വിളിച്ചെങ്കിലും ആന്റണി പെരുമ്പാവൂർ പങ്കെടുത്തില്ലെന്നും യോഗത്തിൽ പങ്കെടുക്കാതെ വിമർശനങ്ങൾ ഉന്നയിക്കേണ്ടിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാവരുമായും അടുത്ത സൗഹൃദമാണ് തങ്ങളുടെ അടുത്ത സുഹൃത്താണ് എന്നെല്ലാം ആന്റണി പെരുമ്പാവൂരിനെ കുറിച്ച് സിയാദ് കോക്കർ പറഞ്ഞു.

സംയുക്ത യോഗത്തിൽ വിളിച്ചെങ്കിലും ആന്റണി പെരുമ്പാവൂർ പങ്കെടുത്തില്ലെന്നും യോഗത്തിൽ പങ്കെടുക്കാതെ വിമർശനങ്ങൾ ഉന്നയിക്കേണ്ടിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാവരുമായും അടുത്ത സൗഹൃദമാണ് തങ്ങളുടെ അടുത്ത സുഹൃത്താണ് എന്നെല്ലാം ആന്റണി പെരുമ്പാവൂരിനെ കുറിച്ച് സിയാദ് കോക്കർ പറഞ്ഞു.


അതേസമയം സിനിമ സമരം നടത്തുന്നതിൽ പുനരാലോചന നടത്താൻ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. സമരം ഉപേക്ഷിക്കാൻ സാധ്യത. സംഘടനയ്ക്ക് ഉള്ളിൽ തന്നെ എതിർപ്പ് ഉയർന്നതോടെയാണ് നീക്കം.
നിർമാതാവ് ജി സുരേഷ്‌കുമാറിനെതിരെ അതിരൂക്ഷ വിമർശനവുമായാണ് ആന്റണി പെരുമ്പാവൂർ രംഗത്തെത്തിയത്. സുരേഷ്‌കുമാറിന്റെ നിലപാടുകൾ ബാലിശവും അപക്വവുമെന്ന് ആന്റണി പെരുമ്പാവൂർ വിമർശിച്ചു. സംഘടനയിലുള്ള തന്നോടും പോലും കാര്യങ്ങൾ ആലോചിച്ചില്ലെന്നും വിമർശനമുണ്ട്.
ആന്റോ ജോസഫിനെ പോലെയുള്ളവർ സുരേഷ്‌കുമാറിനെ തിരുത്തണമെന്നും ആന്റണി പെരുമ്പാവൂർ തുറന്നടിച്ചു. വ്യക്തി എന്ന നിലയ്ക്ക്, ജനാധിപത്യ ഇന്ത്യയിൽ സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിലും ഒരു സംഘടനയെ പ്രതിനിധീകരിമ്പോൾ, ആ സംഘടനയിലെ ഭൂരിപക്ഷം അംഗീകരിക്കുന്നതും ബോധ്യപ്പെട്ടതുമായ കാര്യങ്ങളാണ് പൊതുവേദിയിൽ അവതരിപ്പിക്കേണ്ടതെന്നെന്നും ആന്റണി പെരുമ്പാവൂർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
ജൂൺ ഒന്ന് മുതൽ നിർമ്മാതാക്കൾ സമരത്തിനിറങ്ങുന്നതായി വലിയ ആവേശത്തിൽ സുരേഷ്‌കുമാർ പറഞ്ഞത് കണ്ടു. മറ്റു ചില സംഘടനകളിൽ നിന്നുണ്ടായ സമ്മർദ്ദങ്ങൾക്കു വഴങ്ങിയാവണം അദ്ദേഹം അങ്ങനെ പറയാൻ തയാറായത് എന്നാണ് താൻ കരുതുന്നതെന്നും എന്നാൽ ഇത്തരത്തിലൊരു സമരനീക്കം സിനിമയ്ക്ക് ഒരുതരത്തിലും ഗുണമാകുമെന്ന് താൻ കരുതുന്നില്ലെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു.























