ആലപ്പുഴയിൽ പതിനാറുകാരിയെ പീ*ഡി*പ്പിച്ച കേസിൽ സഹപാഠിയായ പതിനെട്ടുകാരൻ അറസ്റ്റിൽ

ആലപ്പുഴ: പതിനാറുകാരിയെ പീ*ഡിപ്പിച്ച കേസിൽ സഹപാഠിയായ പതിനെട്ടുകാരൻ അറസ്റ്റിൽ. പ്ലസ് വൺ വിദ്യാർത്ഥി ശ്രീശങ്കർ സജി ആണ് അറസ്റ്റിലായത്. അസൈൻമെന്റ് എഴുതാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് വീട്ടിൽ വിളിച്ചുവരുത്തിയാണ് പീ*ഡിപ്പിച്ചത്. വീട്ടിലെത്തിയ ശേഷമാണ് പെൺകുട്ടിക്ക് അവിടെ മറ്റാരുമില്ലെന്ന് മനസിലായത്. തുടർന്ന് ഉപദ്രവിക്കുകയായിരുന്നു.

ആലപ്പുഴ സൗത്ത് പോലീസാണ് പോക്‌സോ കേസിൽ അറസ്റ്റ് ചെയ്തത്. നാല് മാസങ്ങൾക്ക് മുൻപ് സ്കൂളിൽ തോക്ക് കൊണ്ടുവന്ന് സഹപാഠിയെ ചൂണ്ടിയതിന് അച്ചടക്ക നടപടിക്ക് വിധേയനായ വിദ്യാർഥിയാണ് പ്രതി. 18 വയസ്സ് പൂർത്തിയാകാത്തതിനാൽ അന്ന് കേസെടുത്തിരുന്നില്ല. സ്‌കൂളിൽനിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടതിനുശേഷം വീണ്ടും പുനപ്രവേശനം ലഭിച്ചിരുന്നു.