കൊച്ചി: നടൻ സൗബിൻ ഷാഹിറിന്റെ ഓഫിസിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നു. സൗബിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസ് കമ്പനിയുടെ സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുന്നത്. പറവ ഫിലിംസിന്റെ ഓഫിസ്, പുല്ലേപ്പടിയിലെ ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫിസ് തുടങ്ങിയ ഇടങ്ങളിലാണ് റെയ്ഡ്.

ആദായ നികുതി വകുപ്പിന്റെ കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. രണ്ടു കമ്പനികളുടെയും സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചാണു പ്രധാന പരിശോധനയെന്നാണ് വിവരം. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. ഇതുസംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തി്നറെ ഭാഗമായി സൗബിനെ ചോദ്യം ചെയ്തിരുന്നു.

























