തിരുവല്ല സ്പാ ബലാത്സംഗ കേസ്; പൊലീസിന് വീഴ്ചയുണ്ടെങ്കിൽ നടപടിയെടുക്കും’, പത്തനംതിട്ട എസ്‌പി ആർ ആനന്ദ്

പത്തനംതിട്ട: തിരുവല്ല സ്പാ ബലാത്സംഗ കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പത്തനംതിട്ട എസ്‌പി ആർ ആനന്ദ്. സംഭവത്തിൽ പൊലീസിന് വീഴ്ചയുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും ക്വട്ടേഷനെന്ന സ്പാ ഉർമയുടെ ആരോപണം അന്വേഷിക്കും. കേസിൽ നിലവിൽ ആറുപേരാണ് പ്രതികൾ കൂടുതൽ പ്രതികളുണ്ടോയെന്ന് അന്വേഷിക്കും. നാലു പേർ ഇനിയും പിടിയിലാകാനുണ്ട്. അവർക്കായുള്ള അന്വേഷണം നടക്കുകയാണ്.

കേസിൽ അതിജീവിത നേരിട്ടത് ക്രൂരപീഡനമാണ്. കഴുത്തിൽ കത്തി വെച്ച് അതിക്രൂരമായി പീഡിപ്പിച്ച പ്രതി സുബിൻ, സ്പായിലെത്തിയ കസ്റ്റമർക്കൊപ്പം നഗ്നവീഡിയോകൾ പകർത്തി എന്നുമാണ് റിപ്പോർട്ട്. സ്പായിലെ സഹപ്രവർത്തകയും ബലാത്സംഗത്തിന് ഒത്താശ ചെയ്തെന്നും അതിജീവിത പറയുന്നു. അതേസമയം, ബിസിനസ് എതിരാളികൾ നൽകിയ കൊട്ടേഷൻ ആണ് ക്രിമിനൽ സംഘം നടപ്പാക്കിയതെന്ന് ആണ് സ്പാ ഉടമയുടെ ആരോപണം.

കേരളം നടുങ്ങിയ ബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. കൊടും ക്രിമിനലായ മരണ സുബിൻ നടത്തിയത് അതിക്രൂര പീഡനമാണ്. സ്പായിലേക്ക് ഇരച്ചു കയറിയെത്തിയ സുബിൻ അമ്പതിനായിരം രൂപ ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ടു. കയ്യിൽ പണമില്ലെന്ന് പറഞ്ഞതോടെ വലിച്ചിഴച്ച് മുറിയിലേക്ക് കൊണ്ടുപോയി. പിന്നീട് നടന്നത് ഓർക്കാൻ പോലും കഴിയില്ലെന്ന് അതിജീവിത പറയുന്നു.