തൃശൂർ: പൂരനഗരിയിൽ എത്തിയത് ആംബുലൻസിലാണെന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കാലിന് സുഖമില്ലാത്തതിനാലാണ് ആംബുലൻസിൽ എത്തിയതെന്നും അഞ്ച് കിലോമീറ്റർ കാറിൽ സഞ്ചരിച്ചാണ് അതുവരെ എത്തിയതെന്നും സുരേഷ് ഗോപി പറഞ്ഞു.

കാലിന് സുഖമില്ലാത്തതിനാൽ ജനങ്ങൾക്ക് ഇടയിലൂടെ നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നത് കൊണ്ടാണ് ആംബുലൻസിൽ എത്തിയത് എന്ന് അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു. തൃശ്ശൂർ പൂരം അലങ്കോലപ്പെട്ടതിന് പിന്നാലെ സുരേഷ്ഗോപി ആംബുലൻസിൽ വന്നിറങ്ങിയത് വിവദമായിരുന്നു. ഇതോടെ താൻ ആംബുലൻസിൽ വന്നിറങ്ങിയത് മായക്കാഴ്ച എന്നായിരുന്നു സുരേഷ്ഗോപി നേരത്തെ പറഞ്ഞത്.

























