‘നടന്മാരുടെ വീട്ടിലെ ഇഡി റെയ്ഡ് സ്വർണപ്പാളി വിവാദം മുക്കാൻ’; സുരേഷ് ഗോപി

പാലക്കാട്: ശബരിമലയിലെ സ്വർണപ്പാളി വിവാദം മുക്കാനാണ് നടന്മാരായ ദുൽഖർ സൽമാന്റെയും പൃഥ്വിരാജിന്റെയും വീട്ടിൽ ഇഡി റെയ്ഡ് നടത്തിയതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രണ്ടു സിനിമാക്കാരെ വലിച്ചിഴയ്ക്കുന്നത് ഇതിനു വേണ്ടിയാണോയെന്ന് സംശയമുണ്ട്. കേന്ദ്രമന്ത്രിയായതിനാൽ കൂടുതലൊന്നും പറയുന്നില്ല. പ്രജാ വിവാദവും സ്വർണമോഷണ ചർച്ച മുക്കാനാണ്.

എല്ലാം കുൽസിതമെന്നും പാലക്കാട് കല്ലേക്കുളങ്ങരയിലെ കലുങ്ക് സംവാദത്തിൽ സുരേഷ് ഗോപി പറഞ്ഞു. സ്വർണത്തിന്റെ കേസ് മുക്കാൻ വേണ്ടിയാണോ സിനിമാരംഗത്തെ രണ്ടുപേരെ വീണ്ടും ത്രാസിൽ കയറ്റി അളക്കാൻ കേരള ജനതയ്ക്ക് വിട്ടു കൊടുത്തിരിക്കുന്നത്. അതേക്കുറിച്ച് എൻഐഎയും ഇഡി അന്വേഷിക്കുകയും, തീവ്ര അന്വേഷണവും നടക്കുകയാണ്. കേന്ദ്രമന്ത്രിസഭയിൽ ഇരുന്നുകൊണ്ട് താൻ ഒന്നും പറയാൻ പാടില്ല. എങ്കിലും ഈ സർക്കാരിനെ ബാധിക്കുന്ന വിഷയങ്ങൾ വരുമ്പോൾ തിളക്കമുള്ളവരെ മലിനപ്പെടുത്തുക, കളങ്കപ്പെടുത്തുക എന്ന പ്രക്രിയയാണ് പൊലീസിനെ ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്നത്. സുരേഷ് ഗോപി പറഞ്ഞു.