തൃശൂർ: തൃശൂർ പൂരം വെടിക്കെട്ടു നടത്തുന്നത് സംബന്ധിച്ച് അനുകൂലനിലപാട് ലഭിച്ചതായി മന്ത്രി കെ.രാജൻ പറഞ്ഞു. വെടിക്കെട്ട് നടത്താമെന്ന് അഡ്വക്കേറ്റ് ജനറൽ നിയമോപദേശം നൽകി. തിരുവമ്പാടി, പാറമേക്കാവ് വേല വെടിക്കെട്ടിന് ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഈ അനുമതി പൂരം വെടിക്കെട്ടിനും ബാധകമാണെന്ന് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചതായി മന്ത്രി പറഞ്ഞു.

കേന്ദ്ര ഏജൻസിയായ പെസോ മാർഗനിർദേശങ്ങൾ പാലിച്ചാകും കലക്ടർ വെടിക്കെട്ടിന് അനുമതി നൽകുക. അതേസമയം, പുതിയ കേന്ദ്രനിയമം വെടിക്കെട്ടിന് തടസമാണെന്നും കേന്ദ്രം നിയമഭേദഗതി നടത്തണമെന്നും മന്ത്രിമാരായ കെ.രാജനും ആർ.ബിന്ദുവും പറഞ്ഞു.

























