കോട്ടയത്ത് അമ്മയും കുഞ്ഞും ട്രെയിന്‍തട്ടി മരിച്ചു

കോട്ടയം: അടിച്ചിറയില്‍ അമ്മയും കുഞ്ഞും ട്രെയിന്‍തട്ടി മരിച്ചു. ഇതരസംസ്ഥാനക്കാരിയായ യുവതിയും അഞ്ചുവയസ്സുള്ള കുഞ്ഞുമാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10.48-ഓടെ അടിച്ചിറ 101 കവലയ്ക്ക് സമീപത്തെ റെയില്‍വേ മേല്‍പ്പാലത്തിന് സമീപമായിരുന്നു സംഭവം.

തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്‌സ്പ്രസാണ് ഇടിച്ചതെന്നാണ് വിവരം. ഗാന്ധിനഗര്‍ പോലീസും ആര്‍.പി.എഫും സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.