നടി തൃഷ കൃഷ്ണൻ വിവാഹിതായാവൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ചണ്ഡീഗഢിൽ നിന്നുള്ള വ്യവസായിയാണ് വരൻ എന്നാണ് റിപ്പോർട്ടുകൾ. നടിയുടെ കുടുംബം വിവാഹത്തിനായി സമ്മതിച്ചുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏറെക്കാലമായി അടുത്തറിയുന്നവരാണ് ഇരുകുടുംബവുമെന്നും പറയപ്പെടുന്നു.

‘ശരിയായ’ വ്യക്തി വരുമ്പോൾ ‘ശരിയായ’ സമയത്ത് വിവാഹമുണ്ടാവുമെന്ന് അടുത്തിടെ നടി മനസുതുറന്നിരുന്നു. എന്നാൽ, അതിനുള്ള സമയം ഇതുവരെ ആയിട്ടില്ലെന്നും നടി പറഞ്ഞു. അതേസമയം ഇപ്പോഴത്തെ വാർത്തകളോട് നടിയോ കുടുംബമോ പ്രതികരിച്ചിട്ടില്ല.


നേരത്തെ, വ്യവസായിയും നിർമാതാവുമായ വരുൺ മണിയനുമായി തൃഷയുടെ വിവാഹം ഉറപ്പിച്ചിരുന്നു. 2015-ലായിരുന്നു വിവാഹനിശ്ചയം. പിന്നീട് ബന്ധം ഉപേക്ഷിച്ചു.























