കൊല്ലം: കടയ്ക്കലിൽ കൈ വിലങ്ങുമായി രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി. തിരുവനന്തപുരം പാലോട് പൊലീസ് മോഷണകേസിൽ കസ്റ്റഡിയിൽ എടുത്ത സെയ്ദലവി, അയൂബ് ഖാൻ എന്നിവരാണ് ചാടിപ്പോയത്.

കൊല്ലം കടയ്ക്കലിൽ ചുണ്ട ചെറുകുളത്തിന് സമീപം എത്തിയപ്പോൾ വാഹനം നിർത്തി പുറത്തിറക്കിയപ്പോൾ ഓടി പോവുകയായിരുന്നു. ഇവർക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്. ഇന്ന് പുലർച്ചെ 4.30 ടെയാണ് സംഭവം. കടയ്ക്കൽ ചെറുകുളത്ത് എത്തിയപ്പോൾ പ്രതികളിലൊരാൾ മൂത്രം ഒഴിക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് വാഹനം നിർത്തി ഒരു പ്രതിയുടെ കൈയ്യിൽ നിന്ന് വിലങ്ങ് അഴിച്ചിരുന്നു. വിലങ്ങ് അഴിച്ച ഇടനെ പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു. പാലോട് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത മോഷണക്കേസിലെ പ്രതികളാണ് ഇരുവരും. പ്രതികളെ തെളിവെടുപ്പ് നടത്തിയ ശേഷം തിരികെ വരുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം.


പ്രതികൾക്കാതി തിരച്ചിൽ നടത്തിയെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല. തുടർന്ന് സമീപത്തെ വിവിധ സ്‌റ്റേഷനുകളിൽ നിന്ന് പൊലീസ് സംഘം എത്തി പരിശോധന നടത്തുകയാണ്. പ്രതികൾ എവിടെയെങ്കിലും ഒളിച്ചിരിക്കുകയാകാമെന്നും ഇവർക്ക് പ്രാദേശികമായി സഹായം ലഭിച്ചിട്ടുണ്ടോ എന്നതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്.























